 
പത്തനംതിട്ട : ബി.ജെ.പി പത്തനംതിട്ട മുനിസിപ്പാലിറ്റി ബൂത്ത് ഇൻചാർജുമാരുടെ യോഗം ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ. സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ പ്രസിഡന്റ് പി.എസ്.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി.കുറുപ്പ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമ രവി, വി.എസ്. അനിൽകുമാർ, പി.എസ്. മനോജ്, ശ്രീവിദ്യ, രമേശ് അഴൂർ, വിജയൻ ടി .ജി, ശ്രീജിത് ആർ.നായർ, പ്രിയ സതീഷ്, അശ്വതി ഹരീഷ്, ലത സുരേഷ്, ഗോപാലകൃഷ്ണ കാരണവർ, പ്രകാശ് കൂടലി, ബിജു കൊട്ടേക്കാട്, അന്നമ്മ ജോർജ്, അനിൽകുമാർ, രാധാകൃഷ്ണൻ നായർ, പ്രശാന്ത്. ടി. കെ, അഹമ്മദ് സലീം, അനീഷ് മൈലാടുംപാറ തുടങ്ങിയവർ പ്രസംഗിച്ചു.