തിരുവല്ല: ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം മണ്ഡലം പ്രസിഡന്റ് ബ്ലസൻ പത്തിൽ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുകുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രേസി അലക്സാണ്ടർ, പി.ജി.നന്ദകുമാർ, ജോജി തോമസ്,വർഗീസ് കെ.പി, മെഹുൽ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്‌ തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജിബിൻ കാലായിൽ ഉദ്ഘാടനം ചെയ്തു. ലൈജോ വൈക്കത്തുശേരി, ശിൽപ സൂസൻ തോമസ്,ജോജോ ജോൺ,സുജിൻ എസ്.എൻ,സജിൻ സജി, അനീഷ്‌ പി.കോശി,ജിജോ വർഗീസ് എന്നിവർ പങ്കെടുത്തു.