തിരുവല്ല: ബി.ജെ.പി തിരുവല്ല മണ്ഡലം ഭാരവാഹികളുടെ യോഗം ഒ.ബി.സി.മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി. അരുൺപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വർക്കി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, കെ.ബി.മുരുകേഷ്, ജില്ലാ കമ്മിറ്റിയംഗം പ്രസന്നകുമാർ, വൈസ് പ്രസിഡന്റുമാരായ പ്രതീഷ് ജി.പ്രഭു, അഡ്വ.കുര്യൻ ജോസഫ്, സെക്രട്ടറിമാരായ ആർ.നിതീഷ്, പ്രവീൺകുമാർ, അഡ്വ.അമ്പിളി, ട്രഷറർ ഗോപിദാസ് എന്നിവർ പങ്കെടുത്തു.