പന്തളം :കേരള കർഷകസംഘം മുടിയൂർക്കോണം മേഖലാ സമ്മേളനം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച് .അൻസാരി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്റ് വി.എൻ.മംഗളാനന്ദൻ അദ്ധ്യക്ഷനായിരുന്നു .മികച്ച കർഷകരെ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് മുണ്ടയ്ക്കൽ മനോജ് കുമാർ ആദരിച്ചു . എൻ.ആർ.കേരള വർമ്മ , പി.കെ.വാസുപിള്ള, രാധാ രാമചന്ദ്രൻ ,പി.കെ.ശാന്തപ്പൻ ,കെ.കെ.സുധാകരൻ , എം.കെ.രാജു, പി.കെ.ശ്രീലത ,ടി.കെ.സതി ,അഡ്വ. ബി.ബിന്നി, കെ.എച്ച് .ഷിജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- വി.എൻ.മംഗളാനന്ദൻ (പ്രസിഡന്റ് ), എം.ജി.വിജയകുമാർ , ടി.സരോജം (വൈസ് പ്രസിഡന്റുമാർ) എൻ.ആർകേരള വർമ്മ (സെക്രട്ടറി ) അഡ്വ.ടി.ജി.പത്മനാഭ പിള്ള ,പി.ആർ.സാംബശിവൻ (ജോയിന്റ് സെക്രട്ടറിമാർ) കെ.എച്ച് .ഷിജു (ട്രഷറർ )