പന്തളം : സി.ഐ.ടി.യു, കേരള കർഷകസംഘം ,കെ.എസ്.കെ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള സാമൂഹിക് ജാഗരൺ ജാഥ നടത്തി . കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്.അൻസാരിയായിരുന്നു ക്യാപ്ടൻ. സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു . മുണ്ടയ്ക്കൽ മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു . എച്ച് .അൻസാരി , കെ.കെ.സുധാകരൻ എന്നിവർ പ്രസംഗിച്ചു . സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം എസ് .കൃഷ്ണകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .കെ.എസ് .കെ.ടി.യു പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് രാധാരാമചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു .എച്ച് .അൻസാരി ഇ.ഫസൽ എന്നിവർ പ്രസംഗിച്ചു.