തിരുവല്ല: 16ന് രാവിലെ 11മുതൽ ഗ്രാമപഞ്ചായത്തിൽ വ്യവസായവാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പരിധിയിൽ വ്യവസായ, വാണിജ്യസംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ ശുപാർശ ചെയ്തുകൊടുക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ഉദ്യം രജിസ്ട്രേഷൻ എടുത്തു നൽകുന്നതിനും കെസ്വിഫ്‌റ്റ് ലൈസെൻസ് എടുക്കുന്നതിനും, മറ്റ് വിദഗ്ദ്ധ സഹായത്തിനും ഏതെങ്കിലും വകുപ്പുകളിലെ ലൈസൻസ്/ എൻ.ഒ.സി കിട്ടുന്നതിനുള്ള സഹായം നൽകുന്നതിനുമാണ് മേള. ഫോൺ: 9447900466.