National Lazy Day/ World Lazy Day
മടിയന്മാരുടെ ദിനം
മടിയനാണോ നിങ്ങൾ, നിങ്ങൾക്കും ഒരു ദിനം. ലോകത്ത് എല്ലാ കാര്യങ്ങൾക്കുവേണ്ടിയും ഓരോ ദിവസങ്ങൾ മാറ്റിവച്ചപ്പോൾ മടിയന്മാർക്കായി മാറ്റി വച്ചിരിക്കുന്ന ദിനമാണ് ആഗസ്റ്റ് 10. ഇത് ആര്? എന്ന് തുടങ്ങി എന്നൊന്നും ചരിത്രമില്ല. എന്നാൽ ഇന്ന് ആഗസ്റ്റ് 10 നെ മടിയന്മാർക്കായുള്ള ദിനമായി കണക്കാക്കുന്നു.

World Biofuel Day
ലോക ജൈവ ഇന്ധന ദിനം
ആഗസ്റ്റ് 10ലോക ജൈവ ഇന്ധന ദിനം.1893 ആഗസ്റ്റ് 9ന് സർ റുഡോൾഫ് ഡീസൽ നിലക്കടലയുടെ എണ്ണ ഉപയോഗിച്ച് ആദ്യമായി ഒരു മെക്കാനിക്കൽ എൻജിൻ പ്രവർത്തിപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ആഗസ്റ്റ് 10ലോക ജൈവ ഇന്ധന ദിനമായി ആഘോഷിക്കുന്നത്.

Ecuador
ഇക്വഡോർ
1809 ആഗസ്റ്റ് 10ന് ഇക്വഡോർ സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇതിന്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 10 ഇക്വഡോറിന്റെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു.