പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ ബിരുദാനന്തര രസതന്ത്രവിഭാഗത്തിന്റെയും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ്, എ.കെ നാച്വറർ ഇൻഗ്രീഡിയൻസ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയും അന്തരാഷ്ട്ര സെമിനാർ നടത്തും . എമർജിംഗ് ട്രെൻഡ്സ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ മെറ്റീരിയൽ എന്ന വിഷയത്തിലാണ് സെമിനാർ. ഇന്ന് രാവിലെ പത്തിന് എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമ്മീസ് അദ്യക്ഷത വഹിക്കും. എം. ജി യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ .സി .ടി അരവിന്ദ്കുമാർ മുഖ്യപ്രഭാഷണം നടത്തും. കോൺഫറൻസിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം കോളേജ് ഡവലപ്പ്‌മെന്റ് കൗൺസിൽ ഡയറക്ടർ ഡോ. ബാബുരാജ് പ്രകാശനം ചെയ്യും. ജർമ്മനിയിലെ ഹെയ്ഡ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഡോ. ബഹിരു ബെങ്കെ പുഞ്ച, യു. കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് കെമിക്കൽ പ്രോസസ് എൻജിനിയറിംഗിലെ ഡോ. എറിക് കുമി ബാരിമ, ലക്സൻ ബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ. രശ്മി ആനന്ദ്, തിരുവനന്തപുരം ഐ.ഐ.എസ് .ടിയിലെ ഡോ. കുരുവിള ജോസഫ്, എം. ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് കെമിക്കൽ സയൻസിലെ ഡോ. ജി അനിൽകുമാർ, രാസൽകൈമ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഡോ. റിങ്കു മറിയം തോമസ്, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എമിറിറ്റസ് പ്രൊഫ. ഡോ. എസ്. സുഗുണൻ എന്നിവർ ക്ലാസുകൾ നയിക്കും. പത്രസമ്മേളനത്തിൽ ഡോ. സുനിൽ ജേക്കബ്, ഡോ. സൈനോ ഹന്ന വർഗീസ്, ഡോ. പ്രീതി സൂസൻ തോമസ്, ഡോ. കെ.കെ ബിനോജ് എന്നിവർ പങ്കെടുത്തു.