പത്തനംതിട്ട :ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ്. പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് 'തിരംഗ യാത്ര' നടത്തും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.എ.സൂരജ്, ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ,യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ നിതിൻ ശിവ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, തുടങ്ങിയവർ പങ്കെടുക്കും