drawi

പത്തനംതിട്ട: രാജ രവിവർമ്മ പുരസ്‌കാര ജേതാവ് ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ അനുസ്മരണ ചിത്രരചന മത്സരം 13ന് രാവിലെ പത്ത് മുതൽ അടൂർ ബിഎഡ് കോളേജിൽ നടക്കും. പങ്കെടുക്കുന്നവർ ബന്ധപ്പെട്ട ഫോം പൂരിപ്പിച്ച് അടൂർ, കുളനട എന്നിവടങ്ങളിലുള്ള കലാഭൂമിയിൽ നൽകണം. പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും മത്സരിക്കാം. പ്രവേശനഫീസ് 200 രൂപ. ഫോൺ: 9747211005. മത്സരത്തോടനുബന്ധിച്ച് ചന്ദ്രപ്രശാന്തിന്റെ കാരിക്കേച്ചർ ഷോയും എസ്.ആദർശ്, ശോഭാതമ്പി എന്നിവരുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ആർ.എൽ.പി അഞ്ജലി, എസ്.ആദർശ്, ജി.ശ്രീജിത് എന്നിവർ പങ്കെടുത്തു.