പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ഉപവാസ സമരത്തിന്റെ സമാപനം ആർ.എസ്.പി സംസ്ഥാന സമിതി അംഗം തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ജി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ രവി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, എ.ഷാജഹാൻ , തോപ്പിൽ ഗോപകുമാർ, അഡ്വ.ഡി.എൻ.തൃദീപ് , കെ.ആർ.വിജയകുമാർ ,പന്തളം മഹേഷ്. രത്‌നമണി സുരേന്ദ്രൻ ,സുനിതാ വേണു, റനോ പി.രാജ്, അഡ്വ.മൻസൂർ, ബിജു മങ്ങാരം, മാത്യൂസ്, സതീഷ് കോളാപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.