മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളീ ക്ഷേത്രത്തിൽ 14ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവും രക്ഷാബന്ധന മഹോത്സവവും നടക്കും.പൊതുസമ്മേളനം കേസരി മുഖ്യപത്രാധിപർ ഡോ.എൻ.ആർ.മധു ഉദ്ഘാടനം ചെയ്യും.

കവിയൂർ എൻ.എസ്.എസ്.ടി.ടി.സി മുൻ പ്രിൻസിപ്പൽ എൻ.ജി രാധാകൃഷ്ണൻ രക്ഷാധികാരിയും സുനിൽ വെള്ളിക്കര,അഖിൽ എസ്, സതീഷ് കുമാർ, അനീഷ് കുമാർ എം.ആനന്ദ്, അനീഷ് കുമാർ പി. കെ എന്നിവർ കൺവീനർമാരുമായി 20 അംഗ അമൃതോത്സവ സംഘാടക സമിതിയെ നിശ്ചയിച്ചതായി ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ പറഞ്ഞു.