10-bjp-office
ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ഓഫീസിൽ ആരംഭിച്ച ദേശീയപതാക വിതരണ സ്റ്റാൾ മഹിളമോർച്ച ജില്ല പ്രസിഡന്റ് കലാരമേശ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ഓഫീസിൽ ദേശീയപതാക വിതരണ സ്റ്റാൾ ആരംഭിച്ചു. മഹിളമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് ടൗണിലെ ഇസ്തിരി വർക്കർ ശെൽവരാജിന് ദേശീയപതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, വൈസ് പ്രസിഡന്റ് മനുകൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി സുഷമശ്രീകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ, കൗൺസിലറുമായ ശ്രീദേവി ബാലകൃഷ്ണൻ, സിനി ബിജു, ശ്രീജ പ്രദീപ് എന്നിവർ പങ്കെടുത്തു.