 
മല്ലപ്പള്ളി പരിയാരം: പുതുശേരി ജംഗ്ഷന് സമീപം ആനക്കുഴി ചാങ്ങിച്ചേത്ത് ജോസഫ് ജോർജിന്റെയും അക്കമ്മ ജോസഫിന്റെയും മകൻ വാഹനാപകടത്തിൽ മരിച്ച സിജോ ജെറിൻ ജോസഫ്(28)ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ നടക്കും. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബൈക്കിൽ സഞ്ചരിച്ച സിജോയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കരയിൽ സൈറ്റ് എൻജിനീയറായിരുന്ന സിജോ പണിസ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സഹോദരങ്ങൾ: ജൂബിൻ ജോസഫ്, ജൂലി മരിയം ജോസഫ്.