പന്തളം : പന്തളത്ത് ലോഡ്ജിൽ നിന്ന് ലഹരിമരുന്നായ എം. ഡി. എം. എ പിടിച്ചെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിൽ. പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികളുമായി കഴിഞ്ഞ 7 നാണ് ബംഗളുരുവിലേക്ക് തിരിച്ചത്. വ്യാഴാഴ്ച്ച വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. പന്തളം എസ് .ഐ നജീബ്, സി.പി.ഒ ശരത്, നാദിർഷാ, അരുൺ, രഘു, ഡാൻസാഫ് എസ്.ഐ അജി സാമൂവൽ, സി.പി .ഒ സുജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. എം.ഡി.എം.എ യുമായി യുവതി ഉൾപ്പെടെ 5 പേരാണ് പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ജൂലായ് 30 ന് പിടിയിലായത്.
അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു ഇത്.