ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം 1206 -ാം നമ്പർ കാരിത്തോട്ട ശാഖയുടെ പൊതുയോഗം ഇന്ന് വൈകിട്ട് 5ന് പ്രാർത്ഥനാ ഹാളിൽ നടക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്. കമ്മിറ്റി അംഗം എം.ബി സുരേഷ് പങ്കെടുക്കും. എല്ലാ ശാഖാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി കെ.ജി പ്രസന്നൻ അറിയിച്ചു.