കുന്നന്താനം : കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിക്ക് കുന്നന്താനം എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുടക്കമായി. സ്കൂളിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കുന്നന്താനം അമ്പതാം നമ്പർ ശാഖാ സെക്രട്ടറി എം. ജി .വിശ്വംഭരൻ അദ്ധ്യക്ഷനായി. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. സ്‌പോൺസറും ശാഖാ മാനേജിങ് കമ്മിറ്റി അംഗവുമായ രമേശൻ വി.കെ , സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.സുഷമ്മയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.സുഷമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.രാജശ്രീ നന്ദിയും പറഞ്ഞു