മല്ലപ്പള്ളി : രണ്ടുലക്ഷം കോടി മുടക്കി കെ - റെയിൽ കൊണ്ടുവരാൻ തയാറെടുക്കുന്ന മുഖ്യമന്ത്രിയ്ക്ക് 2000 കോടി ചിലവാക്കി കെ.എസ്.ആർ.ടി.സിയെ രക്ഷപെടുത്താമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു. ആസാദി കി ഗൗരവ് യാത്രയ്ക്ക് തുടക്കം കുറിച്ച് മല്ലപ്പള്ളിയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ - റെയിൽ പദ്ധതിയ്ക്ക് എതിരായിട്ടുള്ള സമരപരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, പഴകുളം മധു, അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻ രാജ്, ബാബു ജോർജ്,മാലേത്ത് സരളാദേവി, എൻ.ഷൈലാജ്, അനീഷ്‌ വരിക്കാണ്ണമല, ജോർജ് മാമൻ കൊണ്ടൂർ, രാഹുൽ മങ്കൂട്ടം, റോബിൻ പരുമല, അഡ്വ റെജി തോമസ്, വെട്ടിയൂർ ജ്യോതിപ്രസാദ്,അനിൽ തോമസ്, സാമൂവൽ കിഴക്കുപുറം, സുനിൽ എസ് ലാൽ, സജി കോട്ടക്കാട്ട്, കോശി പി.സഖറിയ, മാത്യു ചാമത്തിൽ

ലാലു തോമസ്, അഡ്വ സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, എബി മേക്കരിങ്ങാട്, പി.ടി. എബ്രഹാം, അൻസാർ മുഹമ്മദ്‌, കുഞ്ഞുഞ്ഞമ്മ ജോസഫ്, പി.ടി.ദിലീപ് കുമാർ, ആർ ജയകുമാർ, എ.ഡി ജോൺ, എം.കെ സുഭാഷ് കുമാർ, ടി.പി ഗിരീഷ് കുമാർ, മാതാനം ലാലൻ, കെ.ജി സാബു, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കാൽ, ചെറിയാൻ മണ്ണഞ്ചേരിൽ, തോമസ് തമ്പി എന്നിവർ സംസാരിച്ചു.