കോന്നി: എസ്‌.എൻ.ഡി.പി യോഗം 82 -ാം നമ്പർ കോന്നി ശാഖയിലെ വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാ ധനസഹായ വിതരണവും 13 ന് നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്‌ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ വിദ്യാഭ്യാസ അവാർഡുകളും ഇ.എം.എസ്‌ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ചികിത്സാ ധനസഹായവും വിതരണംചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ കൗൺസിലർ കെ.എസ്‌.സുരേശൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, ശാഖാ സെക്രട്ടറി എ.എൻ.അജയകുമാർ,ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. ശശിധരൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ലാലിമോഹൻ, വനിതാസംഘം യുണിറ്റ് സെക്രട്ടറി പ്രസന്ന അജയൻ, യൂത്ത് മൂവ്മെന്റ് യുണിറ്റ് പ്രസിഡന്റ് അഖിൽഷാജി, യൂത്ത് മൂവ്മെന്റ് യുണിറ്റ് സെക്രട്ടറി ആർച്ച സുനിൽ എന്നിവർ സംസാരിക്കും. അനിത അനിൽ പ്ലാവിളയിൽ, അനിലപ്രദീപ് അടിമുറിയിൽ, ഡോ.സുഷ പ്രഭാമന്ദിരം, ഇ.ടി.മുകേഷ് ദാസ് ഇലഞ്ഞിക്കൽ, മായാസുരേഷ് ചിറ്റിലക്കാട്‌, സുകുമാരൻ അജേഷ് ഭവൻ, മോനി രാമചന്ദ്രൻ പുത്തൻവീട്, എൻ.സുമതിക്കുട്ടി ആശാനിവാസ്, എ.എൻ.രാജൻകുട്ടി അനിഴം, രമണി ഗോപിനാഥൻ അഴകത്ത് എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ അവാർഡുകളാണ് എസ്‌.എസ്‌. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത്.