 
മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. രണ്ടുമണ്ഡലങ്ങളിലെ മൂന്ന് പഞ്ചായത്തുകളിൽ കൂടി അഞ്ചു കിലോമീറ്ററുള്ള പാതയിൽ ടാർ ഉള്ള ഭാഗം നന്നേകുറവാണ്. 2018ൽ 83 ലക്ഷം രൂപ ചെലവിട്ട് റീടാറിംഗ് തുടങ്ങിയെങ്കിലും പണികൾ എഴുമറ്റൂരിൽ എത്തിയപ്പോഴേക്കും പടുതോട് മുതൽ കുഴികൾ രൂപപ്പെട്ടു. റോഡ് സംരക്ഷണസമിതിയും പൗരസമിതിയും പരാതികൾ നല്കിയെങ്കിലും നടപടി ഉണ്ടായില്ല. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച ഇന്റർ ലോക്ക് കട്ടകൾ മാറ്റി പുതിയത് സ്ഥാപിച്ചതിൽ ഒതുങ്ങി പരാതിപരിഹാരം. കുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. കാൽനടയാത്രയും ദുഷ്കരമാണ്.