ചെങ്ങന്നൂർ: പത്തിശേരിൽ ശിവക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം 17ന് നടക്കും. തിരുവല്ല മഞ്ഞാടിയിൽ നിന്ന് ഭക്തജനങ്ങൾ 16ന് വൈകിട്ട് 5ന് ആഘോഷപൂർവം എത്തിച്ച് ക്ഷേത്രനടയിൽ സമർപ്പിക്കുന്ന നെൽക്കതിരുകളാണ് നിറപുത്തരി ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്. നെൽക്കതിരുമായെത്തുന്ന മഞ്ഞാടി പത്തിശേരി ശിവഭക്ത സമിതി അംഗങ്ങൾക്ക് പള്ളിപ്പടി ജംഗ്ഷനിൽ നിന്ന് പൂത്താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രയോഗം പ്രസിഡന്റിന്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.
നിറപുത്തരി വഴിപാടു പ്രസാദത്തിന് മുൻകൂറായി ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ എന്നിവർ അറിയിച്ചു.