temple
ആൽമരംവീണ് മേൽക്കൂര തകരാറിലായ ആനക്കൊട്ടിൽ

തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരം കടപുഴകി. പ്രദക്ഷിണവഴിയിലേക്ക് മരം വീഴുന്നതുകണ്ട് ഓടിമാറുന്നതിനിടെ മതിൽഭാഗം പുത്തില്ലത്ത് വിജയകുമാരിക്ക് (65) നിസാര പരിക്കേറ്റു. ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു വിജയകുമാരി. മരംവീണ് ആനക്കൊട്ടിലിന് കേടുപാട് സംഭവിച്ചു. സമീപത്ത് നിന്നിരുന്ന തെങ്ങ് നിലംപതിച്ചു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ആൽത്തറയിൽ നിന്നിരുന്ന ആൽമരത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പലഭാഗങ്ങളും ഉണങ്ങിദ്രവിച്ചിരുന്നു. പഴക്കംചെന്ന മറ്റൊരു ആൽമരവും അടുത്തുണ്ട്. . മരം വെട്ടിനീക്കുന്ന നടപടികൾ ദേവസ്വം ബോർഡ്‌ ആരംഭിച്ചു.