തിരുവല്ല: മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 18 മുതൽ 23 വരെ നടക്കും. 18ന് രാവിലെ എട്ടിന് ഭാഗവതപാരായണം, 9ന് നാരായണീയ പാരായണം 10.30നും 11നും മദ്ധ്യേ അക്കീരമൺ കാളിദാസ ഭട്ടതിരി കൊടിയേറ്റും. വൈകിട്ട് ആറിന് ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന.ഏഴിന് ഡാൻസ്, 12ന് അഷ്ടമിരോഹിണിപൂജ 19ന് രാത്രി 7.30ന് കുട്ടികളുടെ നൃത്തനൃത്യങ്ങൾ 20ന് രാത്രി 7.30ന് നാദലയമേളം 21ന് രാത്രി 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 22ന് രാത്രി 9ന് പള്ളിവേട്ട 23ന് രാവിലെ 10.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ.