തിരുവല്ല: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി തിരുവല്ലയിൽ 13ന് വിളംബരജാഥ നടത്തും. വൈ.എം.സി.എ, ജില്ലാ സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ, എൻ.സി.സി., സ്കൗട്ട്, മർച്ചന്റ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടി. രാവിലെ 10.30ന് എസ്.സി.എസ്. സ്കൂളിൽനിന്ന്‌ റാലി തുടങ്ങും. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും.