പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഗണിത വിഭാഗം പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരും സംഗമിക്കുന്ന മെഗാസമ്മേളനം 15 ന് നടക്കും. സ്വാതന്ത്രത്തിന്റെ 75-ാം വാർഷികാഘോഷത്തിന് മുന്നോടിയായി 12ന് വിളംബരജാഥ നടത്തും. 15ന് രാവിലെ 10 ന് ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും . അഡ്വ. ജോബ് മൈക്കിൾ എം എൽ. എ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. പ്രിൻസിപ്പൽ ഡോ. റോയ് ജോർജ്.കെ മുഖ്യപ്രഭാഷണം നടത്തും. വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി .സി. ചെറിയാൻ, ഡോ. വർഗീസ് മാത്യു , പ്രൊഫ. അലക്‌സാണ്ടർ കെ. സാമുവേൽ, എബിൻ കൈതവന, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം , റോയ് മാത്യൂസ് മണപ്പള്ളി , ടി. സി .മാത്യൂസ് എന്നിവർ പ്രസംഗിക്കും . ഉച്ചക്ക് 2.45 ന് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും നടക്കും. വാർത്താ സമ്മേളനത്തിൽ അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ് വിക്ടർ ടി. തോമസ് , മാത്തമാറ്റിക്‌സ് വിഭാഗം മേധാവി ആൻ സൂസ തോമസ്, സ്വാഗത സംഘം ജനറൽ കൺവീനർ കെ. ആർ. അശോക് കുമാർ എന്നിവർ പെങ്കടുത്തു.