തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള നേതൃത്വ പരിശീലന ക്യാമ്പ് ' ജ്ഞാനദീപ്തം 2022 ' തേക്കടി എസ്.എൻ. ഇന്റർനാഷണലിൽ 12,13 തീയതികളിൽ നടക്കും. 12ന് രാവിലെ 11ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യാതിഥിയാകും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി. ബിജു നന്ദിയും പറയും. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ, മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകും. കേരളകൗമുദി പത്തനംതിട്ട യുണിറ്റ് ചീഫ് അഭിലാഷ് ബി.എൽ, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ കെ.ആർ, അനിൽ ചക്രപാണി, മനോജ് ഗോപാൽ.ആർ, പ്രസന്നകുമാർ, സരസൻ ടി.ജെ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. 2 മുതൽ യോഗം കൗൺസിലർ പി.ടി. മന്മഥൻ, 4 മുതൽ അന്താരാഷ്‌ട്ര ട്രെയിനർ അഡ്വ. ബെന്നി കുര്യൻ എന്നിവർ ക്ലാസെടുക്കും. 7.30ന് കലാസന്ധ്യ. 13ന് രാവിലെ 8.30 മുതൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി, 10 മുതൽ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്‌. ജയസൂര്യൻ എന്നിവർ ക്ലാസെടുക്കും. 12.30ന് സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം.എൽ.എ വിശിഷ്ടാതിഥിയാകും.