 
പന്തളം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പന്തളം നഗരസഭയിലെ 32 -ാം വാർഡിൽ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. നഗരസഭ കൗൺസിലറും യൂണിയൻ ഏരിയാ കമ്മിറ്റിയംഗവുമായ എസ്.അരുൺ ഉദ്ഘാടനം ചെയ്തു. ഗീതാ സത്യൻ അദ്ധ്യക്ഷയായി. കെ. ലക്ഷ്മി, കെ.കെ.സുധാകരൻ, കെ.വി. ജൂബൻ, നിബിൻ രവീന്ദ്രൻ, വി.എൻ. മംഗളാനന്ദൻ എന്നിവർ നേതൃത്വം നൽകി.