 
പന്തളം: സമഗ്ര ക്ഷീരകർഷക സംഘം പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പും കൺവെൻഷനും സംസ്ഥാന പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. സുജീ ബേബി, പ്രകാശ് പറന്തൽ, ഗീതാ സതീഷ്, അബ്ദുൾ അഹദ്, മുരളീദാസ് സാഗർ, ഷാജി മൈലപ്ര, സന്തോഷ് സാഗർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രകാശ് പറന്തൽ (പ്രസിഡന്റ് ), അബ്ദുൾ അഹദ് (ജനറൽ സെക്രട്ടറി ),രവീന്ദ്രൻ നായർ ( ട്രഷറർ ), ഗീതാ സതീഷ് (വൈസ് പ്രസിഡന്റ്), മാത്യു മല്ലശേരി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.