പന്തളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ പന്തളം യൂണിറ്റിൽ ആഗസ്റ്റ് 9ന് വ്യാപാര ദിനം ആചരിച്ചു. പന്തളം യൂണിറ്റ് ജന: സെക്രട്ടറി ആർ.അജയകുമാർ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ് ഷെജീർ, ഭാരവാഹികളായ ആർ.വി.വിശ്വലാൽ ,കെ.കെ രവീന്ദ്രൻ, ഇകെ മണിക്കുട്ടർ, എം.നിസ്താർ, കെ.ജി. രാജ്‌മോഹൻപിള്ള, ഷാജി അഭിലാഷ്, ഭേഷജം പ്രസന്നകുമാർ, നസീർ ഖാൻ, ജോജോ തോമസ്, ദിലീപ് കൊല്ലംമണ്ണിൽ, രാജ് പൂമുഖത്ത്, റോയി ജോസഫ്, എൻ.ജയചന്ദ്രൻ, ഡി.കെ.ആർ.നൗഷാദ്, വേണുഗോപാലൻ നായർ, ഗോപിനാഥൻ, ഉഷ മധു, ജിനു ജോൺ,സന്തോഷ് ആലുംമൂട്ടിൽ, സജാദ് വൈ എം, അൽ അമീൻ ഫാത്തിമ, അൽ അമീൻ സരിത, ഹമീദ് മാന്നാർ മെറ്റൽസ്, അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.