പത്തനംതിട്ട കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെ‌ഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ ധർണ കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ , എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമല,ഡോ. വറുഗീസ് ജോർജ്, മാത്യൂസ് ജോർജ് , പി.പി ജോർജുകുട്ടി, നിസാർ നൂർ മഹൽ, ചെറിയാൻ പോളച്ചിറക്കൽ, രാജു നെടുവമ്പുറം, പി.കെ.ജേക്കബ്, സുമേഷ് ഐശ്വര്യ, മനോജ് മാധവശേരി, പി.വി ഹർഷകുമാർ,എം.വി. സഞ്ചു, ചെറിയാൻ ജോർജ് തമ്പു . എം.മുഹമ്മദ് സാലി, എസ്. നിർമ്മലാദേവി, ബി.ഷാഹുൽ ഹമീദ്, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ബിജി ജോസഫ്‌ എന്നിവർ പങ്കെടുത്തു.