11-dyfi-pdm
പന്തളം നഗരസഭ ഓഫീസിലേക്ക് ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു ധരണ സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. നിസ്സാം ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. നിസാം ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച് .ശ്രീഹരി അദ്ധ്യക്ഷനായിരുന്നു . എൻ.സി.അഭീഷ്, എസ് .സന്ദീപ്, വർഷ ബിനു, എ.പി. അഖിൽ, ജി. ഉദയകുമാർ,​ എ. ഷമീർ, അനൂപ്, ഷാനവാസ്, നിബിൻ,രവീന്ദ്രൻ, അനീഷ്‌കുമാർ, എസ് . ഷഫീക്, സൽമാൻ സക്കീർ ,​ കെ.പി. ചന്ദ്രശേഖരകുറുപ്പ്,​ അഡ്വ. ജെ. രാധാകൃഷ്ണൻ ഉണ്ണിത്താൻ,എന്നിവർ പ്രസംഗിച്ചു.