അടൂർ :അടൂർ കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി ഇളംപള്ളിൽ ചക്കൻചിറ സ്വദേശിനിക്ക് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായുള്ള ചികിത്സാ ധനസഹായം പ്രസിഡന്റ് എം.ജി രാജു കൈമാറി. സെക്രട്ടറി കമറുദീൻ മുണ്ടുതറയിൽ, തോട്ടുവ മുരളി, ആക്കിനാട് രാജീവ് ജി.പ്രമോദ്, രാധാകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.