nirmal
നിർമൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ കണ്ണപ്പൻ (നിർമൽ ജനാർദ്ദനൻ-32) നെ കാപ്പാ നിയമ പ്രകാരം അറസ്റ്റുചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. അടൂർ, പന്തളം, പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പതിനഞ്ചിലധികം കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ വർഷം അടൂർ ജനറൽ ആശുപത്രിക്ക് സമീപം കാറിടിപ്പിച്ച് ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതിയാണ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏപ്രിലിൽ പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കസിലും പ്രതിയായി.