പന്തളം: ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ വാക്കേറ്റം.

പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ചിത്തിര. സി.ചന്ദ്രനും ഒന്നാം വാർഡ് മെമ്പറും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ ഐശ്വര്യ ജയചന്ദ്രനും തമ്മിലായിരുന്നു വാക്കുതർക്കം. ഇതിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായ ചിത്തിര.സി.ചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതിനു ശേഷം വിട്ടിലേക്ക് മടങ്ങി. മാസങ്ങളായി പ്രസിഡന്റും ബി.ജെ.പി മെമ്പർമാരും തമ്മിൽ പടലപിണക്കത്തിലാണ്. കഴിഞ്ഞ വെള്ളപ്പൊക്ക നാളുകളിൽ വാർഡുകളിൽ അനൗൺസ്‌മെന്റ് വാഹനം വിട്ടതിനെ ചൊല്ലിയാണ് ഇന്നലെ കമ്മിറ്റിയിൽ പ്രശ്‌നം ഉണ്ടായത്. മെമ്പർമാരോട് ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം അനൗൺസ്മെന്റ് നടത്തിയതിനെ എൽ ഡി എഫിലെ ഒരു അംഗവും രൂക്ഷമായി വിമർശിച്ചു. അപ്പോഴേക്കും പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി, വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലാണ് യോഗം തുടർന്നത്.