 
റാന്നി: കേരള കർഷകസംഘം റാന്നി ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്തും പൊതുസമ്മേളനം സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാമും ഉദ്ഘാടനം ചെയ്തു. പ്രസാദ് എൻ.ഭാസ്കരൻ അദ്ധ്യക്ഷനായി.കോമളം അനിരുദ്ധൻ, ടി.എൻ.ശിവൻകുട്ടി, മോഹൻരാജ് ജേക്കബ്, ആർ.വരദരാജൻ, എസ്.ആർ.സന്തോഷ് കുമാർ , വിവിൻ മാത്യു, ആർ.വരദരാജൻ,സി.ജി.വിജയകുമാർ , അഡ്വ.ജേക്കബ് സ്റ്റീഫൻ , ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസാദ് എൻ.ഭാസ്കരൻ (പ്രസിഡന്റ്), അമ്പിളി മധു , ബിൻസി, ത്യാഗരാജൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. കെ.പി.സുഭാഷ് കുമാർ (സെക്രട്ടറി), അഡ്വ. എസ്.ബാലശങ്കർ , മോനായി പുന്നൂസ് (ജോ. സെക്രട്ടറിമാർ ), ബെന്നി പുത്തൻപറമ്പിൽ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.