പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 13 ന് നടക്കും. രാവിലെ 8.30 ന് കുളനട ജംഗ്ഷനിൽ നിന്ന് റാലി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ആരോഗ്യമേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, ഐ. സി. ഡി. എസ് പ്രവർത്തകർ, കുടുംബശ്രീ, ആശാ പ്രവർത്തകർ തുടങ്ങിയവർ നടത്തുന്ന കലാപരിപാടികൾ. ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, നേത്ര പരിശോധന, ജീവിത ശൈലി രോഗനിർണയ ക്യാമ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൃഷി, ഐ. സി. ഡി. എസ്, കുടുംബശ്രീ, എക്‌സൈസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ എക്‌സിബിഷൻ സ്റ്റാളുകളും ഉണ്ടാകും.