കൊടുമൺ: ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല കിറ്റുകളും രോഗികൾക്ക് സാമ്പത്തിക സഹായവും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കൊടുമൺ മണ്ഡലം പ്രസിഡന്റ്‌ മുള്ളൂർ സുരേഷ് ഉദ്ഘാടനം ചയ്തു. സാമൂഹിക പ്രവർത്തകനും, രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ ബേബിക്കുട്ടി കഞ്ഞിരത്തിൻ മൂട്ടിൽ, എബ്രഹാം സാമൂവൽ കോപ്പാറാ, രാജു പുവണ്ണുവിളയിൽ എന്നിവർ പങ്കെടുത്തു.