11-pooja
പൂജ

ചെങ്ങന്നൂർ : ബംഗളുരുവിൽ നിന്ന് വീട്ടിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുലിയൂർ തെക്കേ മീത്തിൽ കാവിൽ കമലാസനന്റെ മകൾ പൂജ (18) ആണ് മരിച്ചത്. ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ പൂജ 7 വർഷം മുൻപ് അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് പിതൃസഹോദരിയുടെ വീടായ പാണ്ടവൻ പാറ മൂലേഴത്തിൻവീട്ടിലാണ് താമസിച്ചിരുന്നത്. ബാംഗളൂരുവിൽ നിന്ന് ഇന്നലെ രാവിലെ റെയിൽവെ സ്റ്റേഷനിൽ എത്തിയ പൂജ ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയത്. ഈ സമയം വീട്ടുകാർ ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ പൂജ അപ്പോൾതന്നെ കുഴഞ്ഞുവീഴുകയായിരുന്നു .വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഠന ആവശ്യത്തിനായി ബാങ്ക് ലോൺ കിട്ടിയില്ലെന്നും ശാസ്താംകോട്ടയിലുള്ള ഒരു യുവാവ് പൂജയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും പിതൃസഹോദരീ ഭർത്താവ് ആനന്തൻ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.