മല്ലപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികവുമായി ബന്ധപ്പെട്ട് 14 ന് വെകിട്ട് 5ന് എഴുമറ്റൂർ വിവേകാനന്ദ വിദ്യാപീഠത്തിൽ ആസാദീ കാ അമ്യത് മഹോത്സവം നടക്കും.എഴുമറ്റൂർ സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ. സുനിൽ ജോർജ് മാത്യു അദ്ധ്യക്ഷത വഹിക്കും.റ്റി. എസ് മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും ,മുതിർന്ന പടയണി കലാകാരൻ തങ്കപ്പനാശാനെയും മറ്റ് കലാമേഖലകളിൽ പ്രവർത്തിക്കുന്നവരെയും വിമുക്തഭടന്മാരെയും ആദരിക്കും.വിമേഷ് കുമാർ റ്റി.ജി, ഗീതാ മോഹനൻ എന്നിവർ പ്രസംഗിക്കും. റവ.സുനിൽ ജോർജ് മാത്യു ചിത്രം വരയ്ക്കും.