തിരുവല്ല: തിരുവല്ല - പൊടിയാടി റോഡിലെ താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചുമത്ര കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ ഹരികൃഷ്ണൻ (22) ആണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിപ്പടി ഇറക്കത്തിൽ ഇന്നലെ അർദ്ധ രാത്രിയോടെ ആയിരുന്നു അപകടം. കഴുത്തിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഹരികൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.