dharnna
കോന്നി പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിപക്ഷ മെമ്പർമാർ നടത്തിയ പ്രതിഷേധ ധർണ്ണ

കോന്നി: ഗ്രാമപഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമന ബോർഡിലേക്കുള്ള നിയമനത്തിൽ ഭരണപക്ഷം ഏകപക്ഷീയ നിലപട് സ്വീകരിച്ചെന്നു ആരോപിച്ചു ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായമോ നിർദ്ദേശമോ പരിഗണിക്കാതെയാണ് തീരുമാനം എടുത്തതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കെ.ജി.ഉദയകുമാർ, ജിഷ ജയകുമാർ, ജോയിസ് എബ്രഹാം, സി.എസ്.സോമൻപിള്ള എന്നിവർ നേതൃത്വം നൽകി.