പത്തനംതിട്ട: 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം മാരാമൺ ഭദ്രാസനം നടത്തുന്ന സ്വാതന്ത്ര്യദിനാ ഘോഷം 15ന് ഉച്ചയ്ക്ക് 1.30ന് തിരുവല്ല ഡോ .അലക്‌സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി.സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഡോ.ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ് , വികാരി ജനറാൾ ജോർജ്ജ് മാത്യു , സഭാ സെക്രട്ടറി സി.വി.സൈമൺ തുടങ്ങിയ്വവർ പങ്കെടുക്കും. 75 അംഗങ്ങൾ ഉൾപ്പെടുന്ന ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിക്കും. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ.വർഗീസ് ചെറിയാൻ , റവ.റെഞ്ചി വർഗീസ്, എബി ജേക്കബ് , ബാബുകൈതവന, ഷിനോദ് ടി. ചാണ്ടി എന്നിവർ പെങ്കടുത്തു