 
മല്ലപ്പള്ളി: എഴുമറ്റൂർ ഏലിക്കുഴ കോളനിയിൽ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ആസാം ഗോലോഘട്ട് സ്വദേശി ഗുഡലു ഘാഡാ (രാഘുൽ 26) പിടിയിലായി. ബുധനാഴ്ച രാത്രി 9.30 നാണ്സംഭവം. പരേതനായ പീറ്ററുടെ ഭാര്യ ഏലിക്കുട്ടി പീറ്റർ (69)നെയാണ് ആക്രമിച്ചത്. മദ്യലഹരിലായിരുന്ന പ്രതി വാതിൽ തള്ളിത്തുറക്കുന്നതിനിടയിൽ ഏലിക്കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പെരുമ്പെട്ടി പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ എസ്. ശ്യാമകുമാരി , സി.പി.ഒമാരായ എം. ജോൺസൻ , സോണി ജോസഫ് ,സൈഫുദ്ദീൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.