
അടൂർ: നഗരസഭ മൂന്നാളം ഡിവിഷനിലെ കാരുണ്യ, പ്രിയദർശിനി -1, പ്രിയദർശിനി -2,സ്നേഹ, സംഗമം,ദർശന, പ്രകാശം കുടുംബശ്രീ അയൽകൂട്ടങ്ങൾ ചേർന്ന് കസ്തൂർബ ഗാന്ധിഭവനിൽ നടത്തിയ 'ജീവകാരുണ്യ സ്നേഹ സംഗമം' സി.ഡി.എസ് ചെയർപേഴ്സൺ വത്സല കുമാരി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ശോഭാ തോമസ് അദ്ധ്യക്ഷത വഹിച്ചു.എ.ഡി.എസ് ചെയർപേഴ്സൺ സിന്ധു രമേശ്, സി.ഡി.എസ് അംഗം സതി സത്യദേവൻ എന്നിവർ നേതൃത്വം നൽകി. പഴകുളം ശിവദാസൻ, കുടശനാട് മുരളി, എസ്.മീരാസാഹിബ്, മാനേജർ ജയശ്രീ എന്നിവർ പ്രസംഗിച്ചു.