അടൂർ : സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന പദയാത്ര ഇന്ന് ഉച്ചയ്ക്ക് പറന്തലിൽ എത്തിച്ചേരും. വെകിട്ട് 5ന് കെ. എസ്. ആർ. ടി. സി ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി വർക്കിംഗ്‌ പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും . ആന്റോ ആന്റണി എം. പി, കെ. പി. സി. സി ജനറൽ സെക്രട്ടറി പഴകുളം മധു , കെ എസ് ശബരിനാഥ്‌ തുടങ്ങിയവർ പ്രസംഗിക്കുമന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ അറിയിച്ചു