തിരുവല്ല: ബി.എസ്.എൻ.എൽ മേള ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ കവിയൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കും. ആധാർ നമ്പറുമായി മേളയിൽ എത്തുന്നവർക്ക് പുതിയ മൊബൈൽ സിം കാർഡ്‌ സൗജന്യമായി നേടാം. . നിലവിലെ നമ്പർ മാറാതെ തന്നെ ബി.എസ്.എൻ.എൽലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.