പന്തളം:ജെ .സി.ഐയുടെയും മൈക്രോ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് നടക്കും. മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ അഡ്വ. കെ പ്രതാപൻ ഉദ്ഘാടനം ചെയ്യും.ജെ. സി.ഐ പ്രസിഡന്റ് അൻവർ സാദത്ത് അദ്ധ്യക്ഷത വഹിക്കും. കവയിത്രി സുജിത സാദത്ത് പ്രഭാഷണം നടത്തും. ചിത്രരചനാ മത്സരം, ക്വിസ് മത്സരം, ദേശഭക്തി ഗാനമത്സരം എന്നിവ ഉണ്ടാകും.