പന്തളം: ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര ഇന്ന് പന്തളത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പന്തളം മണികണ്ഠൻ ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.
പന്തളം മുനിസിപ്പാലിറ്റി, തുമ്പമൺ, പന്തളം തെക്കേക്കര ,കൊടുമൺ തുടങ്ങിയ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ പദയാത്രയിൽ പങ്കെടുക്കും . അഡ്വ.കെ.ശിവദാസനായർ ഉദ്ഘാടനം ചെയ്യും .ആന്റോ ആന്റണി എം.പി, അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ്, എ.നൗഷാദ് റാവുത്തർ, കെ.ആർ വിജയകുമാർ, പന്തളം മഹേഷ്, വേണുകുമാരൻ നായർ, പന്തളം വാഹിദ്, മനോജ് കുരമ്പാല എന്നിവർ പങ്കെടുത്തു.