പന്തളം: കൈപ്പുഴ ശീവക്ഷേത്രത്തിലെ നവീകരണത്തോടനുബന്ധിച്ച് നടത്തിയ ദേവ പ്രശ്‌നവിധിയനുസരിച്ചുള്ള പരിഹാര ക്രിയകൾ ഇന്ന് മുതൽ 16 വരെ നടക്കും. ക്ഷേത്രം തന്ത്രി അക്കിരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യ കാർമ്മകത്വത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, വിഷ്ണുപൂജ, സുദർശന ഹോമം, സുകൃതഹോമം തിലഹോമം ,കാലുകഴുകിച്ചൂട്ട്, ഭഗവതി സേവ തുടങ്ങിയ വിശേഷാൽ പൂജകളും ഹോമങ്ങളും ഉണ്ടായിരിക്കും. പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ ചുമതലയിലാണ് പരിഹാര ക്രിയകൾ നടത്തുന്നതെന്ന് സംഘം പ്രസിഡന്റ് ശശികുമാർ വർമ്മ അറിയിച്ചു.