
അടൂർ :അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ ഭാഷാ ക്ലബുകൾ പ്രവർത്തനം തുടങ്ങി പ്രിൻസിപ്പൽ സജി വറുഗീസ് ഉദ്ഘാടനം നിർവഹിച്ചു .പി.ടി.എ. പ്രസിഡന്റ് കെ .ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു .കവയിത്രിയും അദ്ധ്യാപികയുമായ കണിമോൾ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് പി .ആർ. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ആർ.രവീന്ദ്രകുറുപ്പ്, ഡോ. രതീഷ് കുമാർ ഷൈലാഭായി, ശ്രീജ .എസ്, പ്രതിഭാദേവി ,രത്നകുമാരി ,ഷിജി എന്നിവർ പ്രസംഗിച്ചു